ലുസാന്‍: പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ അയോഗ്യത കല്‍പ്പിച്ചതിനെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീലിലെ തീരുമാനം ഉടന്‍.
ഒളിമ്പിക്സ് അവസാനിക്കും മുമ്പ് വിധി പ്രഖ്യാപിക്കുമെന്ന് ലോക കായിക തര്‍ക്ക പരിഹാര കോടതി വെളിപ്പെടുത്തി. ഞായറാഴ്ചയാണ് ഒളിമ്പിക്സ് സമാപിക്കുക.
ഈ മാസം ഏഴാം തീയതി വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയാറെടുക്കവെ ഭാരക്കൂടുതലെന്ന പേരില്‍ വിനേഷിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു.
അനുവദനീയമായതിനേക്കാള്‍ ശരീര ഭാരം 100 ഗ്രാം അധികമാണെന്നാണ് കണ്ടെത്തിയ
ത്. അയോഗ്യതക്കെതിരേ വിനേഷ് ഫോഗട്ട് നല്കിയ അപ്പീല്‍ കഴിഞ്ഞ ദിവസം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.
വിനേഷിനായി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും വിദുഷ്പത് സിംഘാനിയും കോടതിയില്‍ ഹാജരായി. ഓണ്‍ലൈനായി വിനേഷ് ഫോഗട്ടും ഹാജരായി. മാനുഷിക പരിഗണന നല്‍കണമെന്നും വെളളി മെഡല്‍ നല്‍കണമെന്നും വാദമുയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: