കാസര്‍ഗോഡ്: മല്ലംപാറയില്‍ കെണിയില്‍ കുടുങ്ങിയ പുലി ചത്തു. അഞ്ച് വയസ് പ്രായം വരുന്ന പെണ്‍പുലിയാണ് ചത്തത്.
വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് കെണി വച്ചത്. ഈ കെണിയിലാണ് വെളളിയാഴ്ച രാവിലെ പുലി കുടുങ്ങിയത്.
പുലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് വനംവകുപ്പ് സ്ഥലത്തെത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: