ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചശേഷം മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് മകന് സജീബ് വസീദ് ജോയ് പ്രഖ്യാപിച്ചു. ബംഗ്ലാദേശിലേക്കും രാഷ്ട്രീയത്തിലേക്കും ഇനി ഷെയ്ഖ് ഹസീനയ്ക്ക് മടക്കമില്ലെന്നാണ് മകന് കഴിഞ്ഞ ദിവസം അറയിച്ചത്. നിലപാടു മാറ്റം ഷെയ്ഖ് ഹസീനയുടെ തീരുമാനപ്രകാരമാണെന്നാണ് സൂചന. പാക് ചാരസംഘടനയായ ഐഎസ്ഐ ആണ് രാജ്യത്ത് അസ്ഥിരതയ്ക്ക് ശ്രമിക്കുന്നതെന്നും ജോയ് ആരോപിച്ചു.
ഷെയ്ഖ് ഹസീന മടങ്ങിയെത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഹസീനയ്ക്ക് അഭയം നല്കിയ ഭാരതത്തിനെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി രംഗത്തെത്തി. ഹസീനയുടെ അവാമി ലീഗിന്റെ പ്രധാന എതിരാളികളാണ് ബിഎന്‍പി. ദല്‍ഹിയിലെ രഹസ്യ കേന്ദ്രത്തില്‍ സുരക്ഷിതയായിരിക്കുന്ന ഹസീനയുടെ രാഷ്ട്രീയ നീക്കങ്ങള്‍ തന്നെയാകും വരും നാളുകളില്‍ ബംഗ്ലാദേശിന്റെ വിധി തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: