ന്യൂഡല്‍ഹി: എല്ലാ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ കള്ളങ്ങള്‍ കെട്ടിപ്പൊക്കി പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിഫലശ്രമം. എന്‍സി ഇആര്‍ടിയുടെ പാഠപുസ്തകങ്ങളില്‍ നിന്ന് ഭരണഘടനാ ആമുഖം നീക്കം ചെയ്തു എന്നാരോപിച്ചായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യസഭയില്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും അതിന് പാഠപുസ്തകങ്ങള്‍ മറയാക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ കുറ്റപ്പെടുത്തിയത്. കോണ്‍ഗ്രസ് വലിയ ഭരണഘടന സംരക്ഷകരാണെന്ന് വരുത്തിതീര്‍ക്കാനുള്ള കള്ളപ്രചാരണമാണ് കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയും നടത്തുന്നത്. എന്നാല്‍ ലോക്‌സഭയില്‍ വച്ച് ഭരണഘടനയില്‍ എത്ര അധ്യായങ്ങള്‍ ഉണ്ടെന്നുള്ള ചോദ്യത്തിനുമുന്നില്‍ പോലും പതറിയ രാഹുല്‍ഗാന്ധിയും ഖാര്‍ഗയും മിനിയേച്ചര്‍ പതിപ്പു കക്ഷത്തില്‍ വച്ചു നടക്കുന്നതല്ലാതെ വായിച്ചു നോക്കിയിട്ടില്ലെന്നാണ് ആക്‌ഷേപം. ഭരണഘടനാ മൂല്യങ്ങള്‍ അപ്പാടെ അടിച്ചമര്‍ത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ പിന്മുറക്കാര്‍ ഭരണഘടനയിലെ ഏത് ഭാഗങ്ങളാണ് ് തിരുത്താന്‍ ശ്രമിക്കുന്നത് വ്യക്തമാക്കുന്നില്ല.
നിലവില്‍ പാഠപുസ്തകങ്ങളില്‍ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ മറുപടി നല്‍കിയിട്ടും ഒരു തെളിവുമില്ലാതെ കള്ളം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് . ഭരണഘടന സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യസഭയില്‍ മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: