മുംബയ് :ടെല്‍ അവീവിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയത് എയര്‍ ഇന്ത്യ നീട്ടി.ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇസ്രയേല്‍- ഇറാന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
മധ്യ പൂര്‍വ്വേഷ്യയില്‍ സമാധാന സാഹചര്യം ഉണ്ടാകുന്നത് വരെ ഇസ്രയേലിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്നാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും കമ്പനി അറിയിച്ചു.
വിമാനങ്ങള്‍ റദ്ദാക്കിയതും ടിക്കറ്റ് റീഫണ്ടുകളും സംബന്ധിച്ച് യാത്രക്കാര്‍ക്ക് സംശയങ്ങള്‍ 011-69329333 എന്ന നമ്പറിലോ 011-69329999 എന്ന നമ്പറിലോ വിളിച്ച് ദുരീകരിക്കാം. ഈ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
മേഖലയിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് 2 നാണ് വിമാന സര്‍വീസുകള്‍ ആദ്യം നിര്‍ത്തിയത്. എട്ടാം തീയതി വരെ സര്‍വീസ് നടത്തില്ലെന്നായിരുന്നു അന്ന് വെളിപ്പെടുത്തിയത്.എന്നാല്‍ സ്ഥിതിഗതികള്‍ മാറിയിട്ടില്ലാത്തതിനാലാണ് സര്‍വീസ് റദ്ദാക്കിയത് നീട്ടിയത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: