ധാക്ക: ബംഗ്ലാദേശില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി പ്രത്യേക സമിതിയെ രൂപീകരിച്ച് മോദി സര്‍ക്കാര്‍. ബംഗ്ലാദേശില്‍ ജീവിക്കുന്ന ഇന്ത്യക്കാരായ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധമതത്തില്പ്പെട്ടവരെ സംരക്ഷിക്കുകയാണ് ലക്ഷ്യം.
ബംഗ്ലാദേശിലെ ഭരണകര്‍ത്താക്കളുമായി ഇക്കാര്യത്തില്‍ തുടര്‍ച്ചയായി ബന്ധപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഈസ്റ്റേണ്‍ കമാന്റ് അതിര്‍ത്തി രക്ഷാസേനയുടെ എഡിജിയ്ക്കാണ് ഈ സമിതിയുടെ ചുമതല.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ച് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് പറന്നശേഷം ബംഗ്ലാദേശില്‍ കലാപം രൂക്ഷമായിരുന്നു. ഏകദേശം 400 പേര് കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ ഫോക് ബാന്റ് ഗായകനായ രാഹുല്‍ ആനന്ദയുടെ വീട് ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗായകനും കുടുംബവും ഒളിവിലാണ്. നിരവധി ഹിന്ദുക്കളെ കൊന്നൊടുക്കി. ഹിന്ദുക്ഷേത്രങ്ങളും തകര്‍ത്തു.
ബംഗ്ലാദേശില്‍ വംശീയമായ കലാപം നടക്കാന്‍ സമ്മതിക്കില്ലെന്ന് ഐക്യരാഷ്ട്രസമിതി സെക്രട്ടറി ജനറലിന്റെ വക്താവ് ഫര്ഹാന് ഹഖ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: