പാരീസ് : ഒളിമ്പിക്‌സ് സമാപന ചടങ്ങില്‍ പി.ആര്‍.ശ്രീജേഷ് ഇന്ത്യന്‍ പതാകയേന്തും. പുരുഷ ഹോക്കിയില്‍ വെങ്കലം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ശ്രീജേഷായിരുന്നു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) ആണ് ശ്രീജേഷ് പതാക വഹിക്കുമെന്ന് അറിയിച്ചത്. നീരജ് ചോപ്രയുമായി സംസാരിച്ചപ്പോള്‍ താരവും ശ്രീജേഷ് പതാക ഏന്തുന്നതിനെ പിന്‍തുണച്ചുവെന്ന് ഐഒഎ അറിയിച്ചു. സ്‌പെയിനെ 2-1ന് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കല്‍ മെഡല്‍ നേടിയത്.
വെങ്കല മെഡല്‍ നേട്ടത്തോടെ ശ്രീജേഷ് രാജ്യാന്തര ഹോക്കിയില്‍നിന്ന് വിരമിച്ചിരുന്നു.അതേസമയം മെഡല്‍ നേട്ടത്തിനു പിന്നാലെ ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ഷൂട്ടിംഗ് താരം മനു ഭാക്കര്‍ ഉടന്‍ പാരീസിലേക്കു തിരിക്കും.സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ വനിതാ ടീമിനെ നയിക്കുന്നത് മനു ഭാകറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: