കൊച്ചി: ലാഭത്തിന്റെ കാര്യത്തില്‍ വന്‍കുതിപ്പ് നടത്തി കൊച്ചിന് ഷിപ്പ് യാര്‍ഡ്. നടപ്പുസാമ്പത്തിക വര്‍ഷമായ 2024-25ല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസത്തിലെ അറ്റലാഭം 174.23 കോടി രൂപ. ഈ ആകര്‍ഷകമായ സാമ്പത്തിക ഫലം കൊച്ചിന് ഷിപ് യാര്‍ഡിന്റെ ഓഹരി വിലയില്‍ വെള്ളിയാഴ്ച പ്രതിഫലിച്ചു. കൊച്ചിന് ഷിപ് യാര്‍ഡ് ഓഹരി 63 രൂപ വര്‍ധിച്ച് 2375രൂപയില്‍ എത്തി.
2023-24 കാലഘട്ടത്തിലെ ഇതേ ത്രൈമാസത്തില്‍ വെറും 98.65 കോടി രൂപ മാത്രമായിരുന്നു ലാഭം. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം ഏകദേശം 70 ശതമാനത്തോളമാണ് ലാഭം.
പ്രവര്‍ത്തന വരുമാനം 475.86 കോടി രൂപയില്‍ നിന്ന് 62 ശതമാനം കുതിച്ച് 771.47 കോടി രൂപയിലെത്തി. നികുതി, പലിശ മുതലായ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം(എബിഡ്ററ ലാഭം- EBIDTA Margin) 125.29 ശതമാനമാണ് വര്‍ധിച്ചത്. ഇത് 78.7 കോടിയില്‍ നിന്നും 177.3 കോടിയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: