മീററ്റ് : ഹിന്ദു യുവാവിനെ പ്രണയിച്ച സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സഹോദരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ ഇഞ്ചോളി പോലീസ് സ്‌റ്റേഷൻ പരിധിയിലെ നഗ്ല ശേഖു ഗ്രാമത്തിലാണ് സംഭവം. 16കാരി അമൃഷ ബാനോയെ കൊലപ്പെടുത്തിയ കേസിൽ ഹസീൻ എന്ന 20 വയസ്സുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹിന്ദു യുവാവിനെ വിവാഹം കഴിക്കാനുള്ള സഹോദരിയുടെ തീരുമാനത്തിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്നാണ് ഹസീൻ പൊലീസിനോട് പറഞ്ഞത് . അമൃഷ, സമീപ ഗ്രാമത്തിലെ ഹിന്ദു യുവാവായ മോഹിവുമായി പ്രണയത്തിലായിരുന്നു. ഒരുവരും പല തവണ ഒരുമിച്ച് ജീവിക്കാനായി വീട് വിട്ട് പോയിരുന്നു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിൽ പോലീസ് അമൃഷയെ തിരികെ വീട്ടിൽ എത്തിക്കുമായിരുന്നു.
രണ്ട് ദിവസം മുൻപും അമൃഷ ഇത്തരത്തിൽ മോഹിത്തിനൊപ്പം പോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഹസീൻ ഇത് അറിയുകയും, സഹോദരിയുമായി വഴക്കുണ്ടാകുകയും ചെയ്തു . ഹസീൻ തന്റെ സഹോദരിയെ വീട്ടിൽ നിന്ന് റോഡിലേക്ക് വലിച്ചിഴച്ചു. കുടുംബത്തെ അപമാനിച്ചുവെന്ന് വിളിച്ചു പറഞ്ഞാണ് അമൃഷയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. താൻ ഈ കൊലപാതകം ചെയ്തില്ലെങ്കിൽ തന്റെ കുടുംബത്തിന്റെ മാനം പോകുമെന്നാണ് ഹസീൻ പൊലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: