ടിൻസുകിയ : , പ്രശ്‌നബാധിതമായ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമേ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവാദമുണ്ടാവൂവെന്ന് അസം ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ജിപി സിംഗ് പറഞ്ഞു. തങ്ങളുടെ ഭാഗത്ത് നിന്ന്, ആരെയും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിർദ്ദേശം വളരെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
അസമിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി വിദ്യാർത്ഥികൾ ബംഗ്ലാദേശിൽ പഠിക്കുന്നുണ്ട്. കഴിഞ്ഞ മാസം അസമിൽ നിന്നുള്ള 60 വിദ്യാർത്ഥികളടക്കം 78 വിദ്യാർത്ഥികൾ ബംഗ്ലാദേശിൽ നിന്ന് മടങ്ങിയെത്തി. ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവരെ മാത്രമേ ഞങ്ങൾ അസമിലേക്ക് അനുവദിക്കൂ, മറ്റുള്ളവരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസമായി തങ്ങൾ സ്ഥിതിഗതികൾ പതിവായി നിരീക്ഷിച്ചുവരികയാണ്. ബംഗ്ലാദേശിൽ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ തങ്ങൾ ഉടൻ തന്നെ എല്ലാ എസ്പിമാരുമായും ഒരു വീഡിയോ കോൺഫറൻസ് നടത്തിയെന്നും കൂടാതെ മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി ഒരു വീഡിയോ കോൺഫറൻസിംഗ് മീറ്റിംഗും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കോൺഫറൻസിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഉണ്ടായിരുന്നു. അസമിലെ നാല് ജില്ലകളായ കച്ചാർ, കരിംഗഞ്ച്, ധുബ്രി, സൗത്ത് സൽമാര എന്നിവയാണ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത്. ബിഎസ്എഫിനൊപ്പം രണ്ടാം നിരയായി അസം പോലീസും സജ്ജമാണ്. അസം പോലീസും ബിഎസ്എഫും പലയിടത്തും സംയുക്ത പട്രോളിംഗ് നടത്തിയിട്ടുണ്ടെന്ന് ഡിജിപി സിംഗ് പറഞ്ഞു.
അതേ സമയം ആരെങ്കിലും നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അതിർത്തി ഇപ്പോൾ ശക്തമായ നിലയിലാണ്. കൂടാതെ ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വ്യാഴാഴ്ച അസം ഡിജിപി ടിൻസുകിയ ജില്ലയിൽ സുരക്ഷാ അവലോകന യോഗം ചേർന്നു.
വിവരമനുസരിച്ച്, ഉൾഫ തീവ്രവാദികളുടെ ഒരു സംഘം ഇപ്പോൾ അസം-അരുണാചൽ പ്രദേശ് അതിർത്തിയിലുള്ള പ്രദേശത്താണ്. ഈ ഗ്രൂപ്പിനെ എങ്ങനെ നിർവീര്യമാക്കാം എന്ന് ചർച്ച ചെയ്യുകയും, സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ആസാമിൽ പ്രവേശിക്കാതിരിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
കൂടാതെ പോലീസ്, സിഎപിഎഫ്, സൈന്യം, എല്ലാ രഹസ്യാന്വേഷണ ഏജൻസികൾക്കും വിവരം നൽകിയിട്ടുണ്ടെന്നും ജിപി സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: