കൊച്ചി: എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു. മാലിന്യം കായലിൽ കളയാൻ പോയപ്പോൾ കാല് വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫിദയാണ്(16) അപകടത്തിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സിലെ സ്കൂബ ഡ്രൈവർമാരും തെരച്ചിൽ ആരംഭിച്ചു.
നിലമ്പൂർ സ്വദേശികളായ ഫിറോസ് ഖാൻ – മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവരുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് ഫിദ. ഇവർ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്‌ക്ക് താമസിച്ചു വരികയായിരുന്നു. കായലിൽ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടി കായലിൽ വീണത് തൊട്ടെതിർവശത്തുണ്ടായിരുന്ന വീട്ടമ്മയായ നിഷ കണ്ടുവെന്ന് പോലീസ് പറഞ്ഞു.
കായലിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ കുട്ടി ചെളിയിൽ പൂണ്ട് പോവുകയായിരുന്നു. രക്ഷിക്കാന്‍ കുട്ടിയുടെ മാതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. അവരും ചെളിയില്‍ പൂണ്ടു. പിന്നാലെ വന്ന പിതാവ് ബഹളം വെച്ച് നാട്ടുകാർ ഓടിക്കൂടിയപ്പോഴായപ്പോഴേക്കും കുട്ടി ഒഴുകി പോയിരുന്നുവെന്നാണ് പറയുന്നത്. സംഭവസ്ഥലത്തെത്തിയ പ്രദേശവാസകൾ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: