മുംബൈ: മുന്‍ ബോളിവുഡ് നടി മംമ്ത കുല്‍ക്കര്‍ണിക്കെതിരെയുള്ള 2016 ലെ മയക്കുമരുന്ന് കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. ബാലിശമായ ഇത്തരം എഫ് ഐ ആറില്‍ കേസ് തുടരുന്നത് സമയം ദുരുപയോഗം ചെയ്യുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
തനിക്ക് എതിരെയുള്ള ലഹരി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മംമ്ത കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹശേഷം കെനിയയിലാണ് ഇവര്‍ താമസിക്കുന്നത്. 2016 ഏപ്രിലില്‍ ഒരു കിലോഗ്രാം മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം മംമ്ത കുല്‍ക്കര്‍ണി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കൂടി കേസെടുത്തു.
വിക്കി ഗോസ്വാമി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കൊപ്പം മംമ്ത കുല്‍ക്കര്‍ണിയും 2016 ജനുവരിയില്‍ കെനിയയിലെ ഒരു ഹോട്ടലില്‍ മയക്കുമരുന്ന് ഇടപാടിനായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഹോട്ടലിലെ ഡൈനിംഗ് ഹാളില്‍ വച്ചാണ് സംഭവം നടന്നത്. ആ സമയം മംമ്ത ഡൈനിംഗ് ടേബിളിന് അടുത്തുള്ള സോഫയില്‍ ഇരിപ്പുണ്ടായിരുന്നു എന്നതാണ് കേസിനാസ്പദമായത്. കേസെടുത്തതോടെ ഇവരുടെ മൂന്ന് വീടുകള്‍ കണ്ടുകിട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്‍ഡിപിഎസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മംമ്തക്കെതിരെ ചുമത്തിയ കുറ്റം പര്യാപ്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: