India

അടിപൊളി ശ്രീജേഷ്, ആശംസകൾ നേരുന്നു : അഭിനന്ദനവുമായി സച്ചിൻ

Published by

മുംബൈ : വെങ്കലമെഡലുമായി ഹോക്കിയോട് വിടപറയുന്ന മലയാളി താരം പി.ആർ ശ്രീജേഷിന് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. അടിപൊളി എന്ന് മലയാളത്തില്‍ എഴുതിക്കൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ ഹോക്കിയുടെ ഭാഗ്യമാണ് ശ്രീജേഷ് എന്നാണ് താരം കുറിച്ചത്.

”അടിപൊളി ശ്രീജേഷ്… വർഷങ്ങളായി നിങ്ങൾ പൂർണ ഹൃദയത്തോടെ ഗോൾപോസ്റ്റിന് മുന്നിൽ നിലകൊണ്ടു. ഹോക്കിയോടുള്ള നിങ്ങളുടെ സമർപ്പണവും പ്രതിബദ്ധതയും ആവേശവും സമാനതകളില്ലാത്തതാണ്. ഈ ഒളിമ്പിക്‌സിൽ ഗ്രേറ്റ് ബ്രിട്ടനെതിരായ മത്സരം എങ്ങനെ മറക്കാനാകും. 10 പേരുമായി നമ്മൾ 42 മിനിറ്റ് കളിച്ചു. നിങ്ങളുടെ പ്രകടനം ഗംഭീരമായിരുന്നു. നിങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ഹോക്കിയ്‌ക്ക് വലിയ നേട്ടമാണുണ്ടാക്കിയത്. ത്യാഗങ്ങൾക്ക് നന്ദി. നിങ്ങളുടെ ജീവിതത്തിന്റെയും കരിയറിന്റെയും രണ്ടാം പകുതിക്ക് ആശംസകൾ നേരുന്നു”- സോഷ്യൽ മീഡിയയിൽ സച്ചിൻ കുറിച്ചു.

പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ സ്പെയിനെ തോല്‍പ്പിച്ച് വെങ്കലം ചൂടിയതിനൊപ്പമാണ് ഹോക്കി ഇതിഹാസം ശ്രീജേഷ് കളമൊഴിഞ്ഞത്. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരമാണ് ശ്രീജേഷ്. 18 വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യയ്‌ക്കായി 335 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. രണ്ട് ഒളിംപിക്സ് വെങ്കലവും രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും നേടിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by