പാരീസ്: ഒളിംപിക്സ് മെഡല്‍ നേട്ടത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക. ഇതുവരെ പ്രഖ്യാപിച്ച 200 സ്വര്‍ണത്തില്‍ 24 എണ്ണം അമേരിക്ക സ്വന്തമാക്കിയപ്പോള്‍ ചൈന 23 എണ്ണം കരസ്ഥമാക്കി. ആകെ മെഡല്‍ നേട്ടത്തിലും അമേരിക്കയാണ് മുന്നില്‍. 24 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവുമടക്കം 87 മെഡലുകള്‍ പാരീസ് ഒളിംപിക്സില്‍ അവര്‍ സ്വന്തമാക്കി.
ചൈനയ്‌ക്ക് 23 സ്വര്‍ണത്തിന് പുറമെ 22 വെള്ളിയും 16 വെങ്കലവുമടക്കം 61 മെഡലുകളാണുള്ളത്. ആതിഥേയരായ ഫ്രാന്‍സിനെ മറികടന്ന് ഓസ്ട്രേലിയ മൂന്നാമതെത്തി. 15 സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവുമടക്കം 37 മെഡലുകള്‍ ഓസ്ട്രേലിയ നേടി.
ഫ്രാന്‍സ് നാലാമതാണ്. 13 സ്വര്‍ണവും 16 വെള്ളിയും 19 വെങ്കലവുമടക്കം 48 മെഡലുകള്‍. 12 സ്വര്‍ണവും 15 വെള്ളിയും 19 വെങ്കലവുമടക്കം 46 മെഡലുകളുമായി ബ്രിട്ടണ്‍ അഞ്ചാം സ്ഥാനത്തും 11 സ്വര്‍ണവും 8 വെള്ളിയും 7 വെങ്കലവുമടക്കം 26 മെഡലുകളുമായി ദക്ഷിണ കൊറിയ ആറാം സ്ഥാനത്തുമാണ്. 11 സ്വര്‍ണവും 6 വെള്ളിയും 12 വെങ്കലവുമടക്കം 29 മെഡലുകളുമായി ജപ്പാനാണ് ഏഴാമത്.
മെഡല്‍ പട്ടിക
രാജ്യം സ്വര്‍ണം-വെള്ളി-വെങ്കലം-ആകെ ക്രമത്തില്‍
അമേരിക്ക 24-31-32-87
ചൈന 23-22-16-61
ഓസ്‌ട്രേലിയ 15-12-10-37
ഫ്രാന്‍സ് 13-16-19-48
ബ്രിട്ടന്‍ 12-15-19-46
ഭാരതം 0-0-3-3
പ്രതികരിക്കാൻ ഇവിടെ എഴുതുക: