കൊളൊംബോ : ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്ക് പരാജയം. ഇതോടെ പരമ്പരയും ശ്രീലങ്ക സ്വന്തമാക്കി.മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരം ശ്രീലങ്ക വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ ആയിരുന്നു. 27 വര്‍ഷത്തിനു ശേഷമാണ് ശ്രീലങ്ക ഇന്ത്യക്ക് എതിരെ ഒരു പരമ്പര ജയിക്കുന്നത്.
ബുധനാഴ്ച ശ്രീലങ്ക ഉയര്‍ത്തിയ 246 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 138 റണ്ണിന് എല്ലാവരും പുറത്തായി.
ഇന്ത്യക്ക് ആറ് റണ്‍സ് എടുത്ത ഗില്ലിനെ തുടക്കത്തിലേ നഷ്ടമായി. രോഹിത് നന്നായി തുടങ്ങി എങ്കിലും 30 റണ്‍സ് എടുത്ത് പുറത്തായി. പിന്നാലെ 20 റണ്‍സ് എടുത്ത് വിരാട് കോഹ്ലിയും വീണു.
പന്ത് 6 റണ്‍സും ശ്രേയസ് അയ്യര്‍ 8 റണ്‍സും അക്‌സര്‍ പട്ടേല്‍ രണ്ടും പരാഗ് 15ും ദൂബെ 9 റണ്‍സ് എടുത്തും പുറത്തായി. വാഷിംഗ്ടണ്‍ സുന്ദര്‍ 30 റണ്‍സുമായി പൊരുതി എങ്കിലും കാര്യമുണ്ടായില്ല.
ശ്രീലങ്കയ്‌ക്ക് വേണ്ടി വെല്ലലാഗേ നാല് വിക്കറ്റും വാന്‍ഡെസേ രണ്ട് വിക്കറ്റും നേടി.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് എടുത്തു. ഒരു ഘട്ടത്തില്‍ 35 ഓവറില്‍ 171-1 എന്ന നിലയില്‍ ആയിരുന്നു ശ്രീലങ്ക. എന്നാല്‍ 248ല്‍ ഒതുക്കാന്‍ ഇന്ത്യക്കായി. അവിഷ്‌ക ഫെര്‍ണാണ്ടോ 96 റണ്‍സ് എടുത്ത് ടോപ് സ്‌കോറര്‍ ആയി. പതും നിസങ്ക 46 റണ്‍സും കുശാല്‍ മെന്‍ഡിസ് 59 റണ്‍സും എടുത്തു.
ഇന്ത്യക്ക് ആയി അരങ്ങേറ്റക്കാരന്‍ പരാഗ് ,സിറാജ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് എന്നിവര്‍ വിക്കറ്റ് വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: