ന്യൂഡല്‍ഹി: നറുക്കെടുപ്പ് ഇല്ലാതെ നേരിട്ട് അവസരം ലഭിക്കുന്നതിനുള്ള പ്രായപരിധി 70 നിന്ന് 65 ആക്കി കുറച്ചും, സ്വകാര്യ സംഘങ്ങള്‍ക്ക് അനുവദിച്ചിരുന്ന സീറ്റുകള്‍ 20% ല്‍ നിന്ന് 30% ആയി വര്‍ദ്ധിപ്പിച്ചും കൂടുതല്‍ അപേക്ഷകരുള്ള കേരളത്തിന് ഗുണകരമാകും വിധം പുതിയ ഹജ്ജ് നയം കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചു. 65 വയസ്സിനും അതിനുമുകളിലും ഉള്ളവരുടെ കൂട്ടത്തില്‍ ഒരു സഹായിക്കും ആനുകൂല്യം ലഭിക്കും. 45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ആണ്‍തുണയില്ലാത്ത വിഭാഗത്തില്‍ മുന്‍ഗണന തുടരും. ഇവരില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഒരു സഹായി നിര്‍ബന്ധമാണ്. അനുഗമിക്കുന്ന വളണ്ടിയര്‍മാരുടെ എണ്ണവും കൂട്ടും. 200നു പകരം 150 തീര്‍ത്ഥാടകര്‍ക്ക് ഒരു വോളണ്ടിയര്‍ വീതം ഉണ്ടാകും. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, വിമാനത്താവളങ്ങള്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: