വയനാട് : പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന നരേന്ദ്രമോദി ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും.ദുരിതാശ്വാസ ക്യാമ്പുകളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ക്യാമ്പില്‍ കഴിയുന്നവരുമായി അദ്ദേഹം സംസാരിക്കും.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ദുരന്തം ഉണ്ടായ ഉടന്‍ കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി വയനാട്ടിലേക്ക് അയച്ചിരുന്നു. പിന്നാലെ സംസ്ഥാനത്ത് നിന്നുളള മറ്റൊരു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ദുരന്തഭൂമി സന്ദര്‍ശിച്ചു. ഇരുവരും പ്രധാനമന്ത്രിക്ക് ദുരന്തത്തിന്റെ തീവ്രത സംബന്ധിച്ചുളള വിവരങ്ങള്‍ കൈമാറിയിരുന്നു.
ദുരന്തത്തെ തുടര്‍ന്നുളള രക്ഷാപ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിരന്തരം വിലയിരുത്തുന്നുണ്ടായിരുന്നു. ദുരന്തം ഉണ്ടായ ഉടന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: