ധാക്ക ; ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കിടയിൽ, അവാമി ലീഗ് പ്രവർത്തകൻ മുഹമ്മദ് റൂബൽ ഇസ്ലാം ഇന്ത്യയിൽ അഭയം തേടി . ജമാഅത്തെ ഇസ്ലാമി അംഗങ്ങൾ ബംഗ്ലാദേശിനെ മറ്റൊരു പാകിസ്ഥാനാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് മുഹമ്മദ് റൂബൽ ഇസ്ലാം പറയുന്നു. പലരും രാജ്യം വിട്ട് പലായനം ചെയ്യാൻ ആഗ്രഹിക്കുന്നു, എന്നാൽ പാസ്‌പോർട്ടിന്റെയും വിസയുടെയും അഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇടയ്‌ക്കിടെ വിദേശയാത്രകൾ നടത്തുന്ന വ്യവസായിയായ റൂബലിന് ഫുൽബാരി അതിർത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് കടക്കാൻ കഴിഞ്ഞത്. ചൊവ്വാഴ്ച നേരം പുലരുന്നതിന് മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിയ അദ്ദേഹം അതിരാവിലെ തന്നെ അതിർത്തി കടന്ന് ബിസിനസ് വിസ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, റൂബൽ തന്റെ വേദനാജനകമായ അനുഭവവും നാട്ടിലെ മോശം സാഹചര്യവും പങ്കുവെച്ചു.
“സ്ഥിതി ഭയാനകമാണ്. എന്റെ സുരക്ഷയ്‌ക്കായാണ് ഞാൻ ഇന്ത്യയിൽ വന്നത്. അവാമി ലീഗ് നേതാക്കളുടെ വീടുകൾ കൊള്ളയടിക്കപ്പെടുന്നു, അവർ കൊല്ലപ്പെടുന്നു. ബിഎൻപി, ജമാഅത്ത് വിഭാഗങ്ങൾ അവരെ അടിച്ചമർത്തുകയാണ്. ഒരു വിദ്യാർത്ഥി പ്രസ്ഥാനമായി ആരംഭിച്ചത് ഇപ്പോൾ ജമാഅത്ത് വിദ്യാർത്ഥികളെ പണയമാക്കി ഹൈജാക്ക് ചെയ്തിരിക്കുന്നു. വിദ്യാർത്ഥികൾ പോലും ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു,” റൂബൽ പറഞ്ഞു.
“ആളുകൾ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ അനാവശ്യമായ അശാന്തി പടർത്തുകയാണ്. ജമാഅത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തെ ഉപയോഗിച്ച് രാജ്യം പിടിച്ചടക്കുകയാണ്. ദുഷ്ടശക്തികൾ ബംഗബന്ധുവിന്റെ പ്രതിമ തകർത്തു. വിദ്യാസമ്പന്നരായ ഏതെങ്കിലും വിദ്യാർത്ഥിക്ക് പോയി ഒരാളുടെ വീടിന് തീയിടാനോ കൊള്ളയടിക്കാനോ കഴിയുമോ? രാജ്യത്തെ മറ്റൊരു പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ആക്കാനാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്, റൂബൽ പറഞ്ഞു.
ജൂണിൽ ക്വാട്ട വിരുദ്ധ പ്രക്ഷോഭമായി ആരംഭിച്ച പ്രതിഷേധം പിന്നീട് വ്യാപകമായ അക്രമത്തിലേക്ക് നീങ്ങി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് പലായനം ചെയ്തു . ബംഗ്ലാദേശിന്റെ ‘രാഷ്‌ട്രപിതാവ്’ ബംഗബന്ധു മുജിബുർ റഹ്മാന്റെ പ്രതിമ പോലും അടിച്ചു തകർത്തു . അദ്ദേഹത്തിന്റെ ചിത്രം കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: