Sports

മെഡല്‍വേട്ടയില്‍ അമേരിക്കയ്‌ക്ക് തുണയായത് അത്‌ലറ്റിക്‌സ്

Published by

പാരീസ്: ഫൈനലുകള്‍ പുരോഗമിക്കുമ്പോള്‍ മിക്കവാറും ഇനങ്ങളിലും അമേരിക്ക സ്വര്‍ണനേട്ടത്തോടെ കുതിക്കുകയാണ്. ഇതിന്റെ പ്രതിഫലനം മെഡല്‍ പട്ടികയില്‍ കാണാനുമായി. അത്‌ലറ്റിക്‌സ് മെഡല്‍ പോരാട്ടങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോള്‍ ഇതുവരെ ആധിപത്യം പുലര്‍ത്തിയിരുന്ന ചൈന അമേരിക്കയ്‌ക്ക് പിന്നിലേക്ക് പോയിരിക്കുകയാണ്. അത്‌ലറ്റിക്‌സില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ വനിതാ ജാവലിന്‍ ത്രോയില്‍ അമേരിക്കയുടെ വാലറീ ആല്‍മാന്‍ സ്വര്‍ണം നേടി. വെല്ലുവളിയായി ഇറങ്ങിയ ചൈനയുടെ ബിന്‍ ഫെങ്ങിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ക്രൊയേഷ്യയുടെ സാന്ദ്ര എല്‍കാസേവിച് വെങ്കലം നേടി.

വനിതകളുടെ 5000 മീറ്ററില്‍ കെണിയന്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തി. ഷെബെറ്റ് ബിയാട്രീസും കിപ്യെഗോന്‍ ഫെയ്‌ത്തും യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി. നെതര്‍ലന്‍ഡ്‌സിന്റെ ഹസന്‍ സിഫാന്‍ ആണ് വെങ്കലം സ്വന്തമാക്കിയത്. വനിതകളുടെ 800 മീറ്റര്‍ ഫൈനലില്‍ ബ്രിട്ടന്‍ സ്വര്‍ണം നേടി. ഹൊജ്കിന്‍സന്‍ കീലി ആണ് ഒന്നമതായി ഫിനിഷ് ചെയ്തത്. എത്യോപ്യയുടെ ഡുഗുമ സിഗെ വെള്ളി നേടിയപ്പോള്‍ കെണിയക്കാരി മോറാ മേരി വെങ്കലത്തിനര്‍ഹയായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by