ന്യൂദല്‍ഹി: ബ്രിട്ടനില്‍ കുടിയേറ്റവിരുദ്ധ കലാപം തുടരുന്ന സാഹചര്യത്തില്‍ ഭാരത പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നിര്‍ദേശം നല്കി. യുകെയുടെ ചില ഭാഗങ്ങളില്‍ കലാപം തുടരുന്ന സാഹചര്യത്തില്‍ ഭാരതീയര്‍ ശ്രദ്ധിക്കണമെന്നും എക്സില്‍ പങ്കുവച്ച കുറിപ്പില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് പറഞ്ഞു.
കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് കലാപങ്ങള്‍ അരങ്ങേറുന്നത്. യുകെയില്‍ നിലവിലുള്ള ഭാരതീയരും സഞ്ചാരികളും ഈ വിഷത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. പ്രാദേശിക മാധ്യമങ്ങളും ഭരണകൂടവും നല്കുന്ന അറിയിപ്പുകള് ശ്രദ്ധിക്കണം. പ്രക്ഷോഭബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് സഞ്ചാരികള്‍ ഒഴിവാക്കണം. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷന് അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ ഭാരതീയര്‍ക്ക് ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും ഹൈക്കമ്മിഷന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
Indian travellers would be aware of recent disturbances in some parts of the United Kingdom. The High Commission of India in London is closely monitoring the situation. Visitors from India are advised to stay vigilant and exercise due caution while travelling in the UK. It is… pic.twitter.com/0t1f35qU3G
— ANI (@ANI) August 6, 2024
ബ്രിട്ടനിലെ കുടിയേറ്റങ്ങള്‍ക്കെതിരെ കഴിഞ്ഞാഴ്ചയാണ് പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നത്. തിങ്കളാഴ്ച സൗത്തേണ്‍ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ കലാപമുണ്ടാവുകയും പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റതില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: