ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) നേതാവുമായ ഖാലിദ സിയയെ ജയില്‍ നിന്നും മോചിപ്പിച്ചു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് നടപടി.
പ്രതിപക്ഷ നേതാവും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ചെയര്‍പേഴ്സണുമായ ഖാലിദ സിയയെ ഏകകണ്ഠമായി മോചിപ്പിക്കാന്‍ തീരുമാനിച്ചു എന്നാണ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചത്.
കരസേനാ മേധാവി ജനറല്‍ വാകെര്‍- ഉസ്- സമാന്, നാവിക, വ്യോമസേനാ മേധാവികള്‍, ബിഎന്‍പി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇവരെ മോചിപ്പിക്കാന്‍ തീരുമാനമെടുത്തത്. വിദ്യാര്‍ത്ഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവന്‍ ആളുകളെയും മോചിപ്പിക്കാനും
യോഗം തീരുമാനിച്ചു.
2018 ലാണ് അഴിമതി കേസില്‍ 17 വര്‍ഷത്തെ തടവുശിക്ഷ ലഭിത്. 78 കാരിയായ ഖാലിദ സിയയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: