കോട്ടയം: എന്തിനാണ് എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഇങ്ങനെ പറ്റിക്കുന്നത് എന്നാണ് പാലാക്കാര്‍ക്ക് ചോദിക്കാനുള്ളത്. പ്രദേശത്ത് പ്രഖ്യാപിച്ചുള്ള പല പദ്ധതികളും വര്‍ഷങ്ങളായി മുടങ്ങിയും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടും കിടക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ഒരു പ്രഖ്യാപനവും പരിശോധനയും നടക്കും. അത് ചില പത്രങ്ങളില്‍ വലിയ വാര്‍ത്തയാകും. ഇതാ പദ്ധതി പുനര്‍ജനിക്കുന്നു എന്നൊക്കെ പ്രചാരണങ്ങളുണ്ടാകും. പിന്നീട് വര്‍ഷങ്ങളോളം ഒരനക്കവും ഇല്ലാത്ത അവസ്ഥ. അതാണ് പതിവ്്. ആ കൂട്ടത്തിലൊന്നാണ് പല ടൗണ്‍ റിങ്ങ് റോഡ് പദ്ധതി. ഇതിന്റെ രണ്ടാംഘട്ട നിര്‍മാണത്തിന്റെ പരിശോധനകള്‍ തുടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. രണ്ടാംഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി മണ്ണുറപ്പ് പരിശോധനയും കയറ്റിറക്കങ്ങള്‍ കുറയ്ക്കാനുള്ള പരിശോധനയും ആരംഭിച്ചുവെന്നാണ് ജോസ് കെ മാണി എംപി പുറത്തുവിട്ട പുതിയ വാര്‍ത്ത. റിങ്ങ് റോഡ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഭൂമി വിട്ടു നല്കാന്സമ്മതപത്രം നല്കിയവര് വര്‍ഷങ്ങളായി തുടര്‍നടപടിക്കായി കാത്തിരിക്കുകയാണ് . ഇവര്‍ക്ക് സ്ഥലം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ വില്‍ക്കാനോ കഴിയാത്ത സ്ഥിതിയാണ്. നഷ്ടപരിഹാരമായി കിട്ടുന്ന പണം കൊണ്ട് കടങ്ങള്‍ വീട്ടാമെന്ന് സ്വപ്നം കണ്ടിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതിനിടെയാണ് സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയാണെന്ന പുതിയ അറിയിപ്പുമായി എംപി എത്തിയിരിക്കുന്നത്.
പാലായിലെ റിവ്യൂ റോഡും കളരിയമാക്കല്‍ പാലവും സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ വന്ന് സ്തംഭിച്ചു നില്ക്കാന് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എല്‍ഡിഎഫുകാരനായ ജോസ് കെ മാണിയും യുഡിഎഫുകാരനായ മാണി സി കാപ്പന് എംഎല്‍എയും തമ്മിലുള്ള ഞാനോ നീയോ എന്ന തര്‍ക്കമാണ് വര്‍ഷങ്ങളായി പദ്ധതികള്‍ ഇട്ടുതല്ലുന്നതിനു പിന്നലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: