ന്യൂദല്‍ഹി: കേരളത്തിന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് – എയിംസ്, അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ.
ഘട്ടം ഘട്ടമായി വിവിധ സംസ്ഥാനങ്ങള്‍ക്കായി ഇതിനോടകം എയിംസുകള്‍ അനുവദിച്ചിട്ടുണ്ട്. എയിംസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണ്.
കേരളം ഇതിലുള്‍പ്പെടുമെന്നും നഡ്ഡ അറിയിച്ചു. രാജ്യസഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: