പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എന്തൊക്കെ ചെയ്യാനാവുമെന്നും ആരെയൊക്കെ പിഴിയാനാവുമെന്നുമുള്ള ചിന്തയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതാ ഒരു സാമ്പിള്‍: സര്‍ക്കാര്‍ നോക്കിയപ്പോള്‍ ചെക്ക് പോസ്റ്റുകളിലൂടെ കോഴിയും താറാവുമൊക്കെ പ്രവേശനഫീസ് കൊടുത്താണ് കേരളത്തിലേക്ക് വരുന്നത്. പക്ഷെ മുട്ട ചുമ്മാ അങ്ങു പോരുകയാണ്. അതു ശരിയല്ലല്ലോ! അതോടെ അധികൃതരുടെ മനസില്‍ ലെഡ്ഡു പൊട്ടി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന കോഴിമുട്ടക്കും ചെക്ക് പോസ്റ്റില്‍ എന്‍ട്രി ഫീസ് ഏര്‍പ്പെടുത്തുക തന്നെ. അങ്ങിനെ ഒരു മുട്ടയ്ക്ക് രണ്ടു പൈസ കൊടുത്താലേ അതിര്‍ത്തി കടന്ന് കേരളത്തിലെത്താനാവൂ എന്ന സ്ഥിതി വന്നു. തമിഴ്നാട്ടില്‍ നിന്ന് ഒരു കോടിയിലേറെ മുട്ടകളാണ് പ്രതിദിനം കേരളത്തിലെത്തുന്നതെന്നാണ് കണക്ക്. സര്‍ക്കാരിന് അങ്ങിനെ ലക്ഷക്കണക്കിന് രൂപ അധിക വരുമാനമായി. മുട്ട വ്യാപാരികള്‍ക്കു നഷ്ടമുണ്ടോ? ഇല്ല. ആ രണ്ടുപൈസ കൂടി അവര്‍ കേരളത്തില്‍ വില്‍ക്കുന്ന മുട്ടയുടെ മേല്‍ ചുമത്തും. അത്രതന്നെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: