തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ഭക്ഷണവിതരണം നടത്തുന്നവരുടെ തൊഴില്‍ സുരക്ഷയും വേതനവും ഉറപ്പാക്കുന്നതിനായി ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ സാങ്കേതിക സമിതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കി. പതിനായിരത്തിലേറെ തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പ്രതിഷേധ സമരങ്ങളും അടുത്തിടെ അരങ്ങേറി. സംഘടനാ പ്രതിനിധികളുമായി ഇക്കാര്യങ്ങള്‍ സമിതി ചര്‍ച്ച നടത്തും സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ചും തൊഴില്‍ സുരക്ഷയില്ലായ്മ സംബന്ധിച്ചുമുള്ള അനിശ്ചിതത്വത്തിന് സമിതിയുടെ ഇടപെടല്‍ വഴി പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: