കോഴിക്കോട്: വയനാട് ദുരന്ത മേഖലയില്‍ അനധികൃത താമസക്കാര്‍ ഉണ്ടായിരുന്നുവെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ ഗുരുതരമായ വെളിപ്പെടുത്തലില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടാന്‍ വ്യാജ വാര്‍ത്ത. കട്ടിങ് സൗത്ത് സംഘടിപ്പിച്ച ന്യൂസ് മിനിട്ട് പോര്‍ട്ടല്‍ വഴിയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍.
വയനാട് ദുരന്തത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ എഴുതാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രഹസ്യമായി വിദഗ്ധരെ സമീപിച്ചുവെന്നാണ് ന്യൂസ് മിനിട്ട് വാര്‍ത്ത.
ഈ വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി എം.ബി. രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. പിന്നാലെ കേരളത്തിലെ ചില മാധ്യമങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ന്യൂസ് മിനിട്ട് വാര്‍ത്ത ഏറ്റെടുത്ത് പ്രചരണം ആരംഭിച്ചു.
ദുരന്ത മേഖലയില്‍ അനധികൃത താമസക്കാരുണ്ടെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. ഏറെ മൃതദേഹങ്ങള്‍ തിരിച്ചറിയാതെയാണ് സംസ്കാരം നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ മുണ്ടക്കൈ ചൂരല്‍മല മേഖലയില്‍ താമസിച്ചിരുന്നുവെന്ന സംശയമുണ്ട്. കാടിനോട് ചേര്‍ന്ന ഈ പ്രദേശങ്ങളില്‍ അത്തരം ഒളി പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയിലാണ് അനധികൃത താമസം എന്നും കേന്ദ്ര വനം പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവ്ആരോപിച്ചിരുന്നു. അന്വേഷണം ഈ വഴിക്കു നടന്നാലുള്ള അപകടം മണത്താണ് വ്യാജ വാര്‍ത്ത പ്രചരണം.
ഉരുള്‍പൊട്ടലില്‍ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു എന്നാണ് ഔദ്യോഗികക അറിയിപ്പ്. ഒരാള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഈ മേഖലയില്‍ നിന്നും 406 അതിഥി തൊഴിലാളികളെയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചത്. അസം, മധ്യപ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, രാജസ്ഥാന്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇവര്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, റാണിമല എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളുമാണ്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന് കീഴില്‍ 321 പേരും റാണിമല എസ്റ്റേറ്റ് മേഖലയില്‍ 28 തൊഴിലാളികളുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: