- വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.in ല്‍
യോഗ്യത- അംഗീകൃത സര്‍വകലാശാലാ ബിരുദം; പ്രായം 20-30 വയസ് - ആഗസ്ത് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
- കോമണ്‍ റിക്രൂട്ട്മെന്റ് 11 പൊതുമേഖലാ ബാങ്കുകളിലേക്ക്
- സെലക്ഷന് പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തില്‍
കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ 2025-26 വര്‍ഷത്തേക്ക് പ്രൊബേഷണറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നു. 11 ബാങ്കുകളിലേക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പെര്‍സണേല്‍ സെലക്ഷന് (ഐബിപിഎസ്) നടത്തുന്ന കോമണ്‍ റിക്രൂട്ട്മെന്റാണിത്.
വിവിധ ബാങ്കുകളിലായി നിലവില്‍ 4455 ഒഴിവുകളുണ്ട് (ബാങ്ക് ഓഫ് ഇന്ത്യ 885, കാനറ ബാങ്ക് 750, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 2000, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 260, പഞ്ചാബ് നാഷണല്‍ ബാങ്ക് 200, പഞ്ചാബ് ആന്റ് സിന്ത് ബാങ്ക് 360). ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഒഴിവുകളില്‍ ഗണ്യമായ വര്‍ധനയുണ്ടാവും. എസ്സി/എസ്ടി/ഒബിസി നോണ്‍ ക്രീമിലെയര്‍/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്.
ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശലാ ബിരുദമാണ് യോഗ്യത. 1.8.2024 ല്‍ പ്രായം 20 നും 30 നും മധ്യേയാവണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്തഭടന്മാര്ക്കും മറ്റും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.in ല്‍ ലഭ്യമാണ്. 850 രൂപയാണ് അപേക്ഷാഫീസ്. എസ്സി/എസ്ടി/പിഡബ്ല്യുബിഡി കാറ്റഗറികളില്പ്പെടുന്നവര്ക്ക് 175 രൂപ മതിയാകും. ബാങ്ക് ഇടപാട്/ഇന്റിമേഷന്‍ ചാര്‍ജ്കൂടി ഈടാക്കും. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ആഗസ്ത് 21 വരെ അപേക്ഷ സ്വീകരിക്കും.
തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ 2024 ഒക്ടോബറിലും മെയിന്‍ പരീക്ഷ നവംബറിലും നടത്തും. പരീക്ഷാഘടന, സിലബസ് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും. പ്രിലിമിനറി പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്.
ലക്ഷദ്വീപില്‍ കവരത്തിയാണ് സെന്റര്‍. മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ ഇന്റര്‍വ്യു നടത്തി മെരിറ്റ് ലിസ്റ്റ് തയാറാക്കി നിയമനം നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: