വയനാട് ; വയനാട്ടില്‍ ദുരിതബാധിതര്‍ക്ക് വീടുവെച്ച് നല്‍കാനുള്ള അഖില്‍ മാരാരുടെ പ്രസ്താവനയെ വിമര്‍ശിച്ച കഥാകൃത്ത് എന്‍.എസ്. മാധവനെതിരെ ആഞ്ഞടിച്ച് അഖില്‍ മാരാര്‍.
അഖിൽ മാരാരിൽ പൊലീസിന്റെ കണ്ണ് വേണമെന്നായിരുന്നു എൻ. എസ്. മാധവന്റെ വിമര്‍ശനം. മറ്റുള്ളവരുടെ പണം സ്വരൂപിച്ച് ദുരന്തത്തില്‍ പെട്ടവര്‍ക്ക് വയനാട്ടില്‍ വീട് വെച്ച് നല്‍കുന്ന അഖില്‍ മാരാരുടെ ശ്രമം അഴിമതിയായി തോന്നുമെന്നാണ് എന്‍.എസ്. മാധവന്റെ വിശദീകരണം. പക്ഷെ മറ്റുള്ളവരുടെ പണം കൊണ്ടല്ല, സ്വയം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വീട് വെച്ച് കൊടുക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന മറുപടിയാണ് അഖില്‍ മാരാര്‍ എന്‍.എസ്. മാധവന് നല്‍കുന്നത്.
ബക്കറ്റ് പിരിവ് നടത്തി പുട്ടടിച്ച പാർട്ടിയുടെ ഒരടിമയാണ് മാധവനെന്നും മറ്റുള്ളവരുടെ കൈയിൽ നിന്ന് പണം പിരിച്ചിട്ടാണ് താന്‍ വയനാട്ടില്‍ വീട് വെച്ച് കൊടുക്കുന്നത് എന്ന് എവിടെ എങ്കിലും താൻ പറഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ശിഷ്ടകാലം കഴുത ആയി ജീവിക്കാൻ തയ്യാറാണെന്നും അഖില്‍ മാരാര്‍ ഫെയ്സ് ബുക്കില്‍ വെല്ലുവിളിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പഠിപ്പും വിവരവും അറിവും ഉള്ള ബുദ്ധിജീവി കമ്മിയുടെ അവസ്ഥ ഇതാണെങ്കിൽ അന്തം കമ്മികളുടെ കാര്യം പറയേണ്ടതില്ലല്ലോ.
ഞാൻ പറഞ്ഞത് എന്താണെന്ന് പോലും നോക്കാതെ കമ്മി ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന ട്രോൾ പോസ്റ്റുകൾ കണ്ട് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്ന എന്‍.എസ്. മാധവൻ സാറിനോട് സഹതാപം മാത്രം..
മാധവൻ സാറിനോടും അന്തം കമ്മികളോടും എനിക്ക് പറയാൻ ഉള്ളത് ഞാൻ വീട് വെച്ച് കൊടുക്കുന്നത് മറ്റുള്ളവരുടെ കൈയിൽ നിന്ന് പണം പിരിച്ചിട്ടാണ് എന്ന് എവിടെ എങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ശിഷ്ടകാലം കഴുത ആയി ജീവിക്കാൻ ഞാൻ തയ്യാറാണ്……..
മനസിലായില്ലേ നിങ്ങളുടെ കൂടെ കൂടിയേക്കാം……….
NB :DYFI 25 വീട് വെച്ച് കൊടുക്കുന്നുണ്ട് മാധവൻ സാറേ.. നാട്ടുകാരുടെ കൈയിൽ നിന്ന് പിരിച്ചിട്ടാണ്…. എന്തോ അവർക്കും എന്നെ പോലെ മുഖ്യമന്ത്രിയിൽ വിശ്വാസമില്ല… പിന്നെ നാട്ടുകാരുടെ മുന്നിൽ ബക്കറ്റ് എടുത്തു ഇറങ്ങി പിരിച്ചു പുട്ടടിച്ച പാർട്ടിയുടെ ഒരടിമ ആയ മാധവൻ സാറിനു ഒരുവൻ തന്റെ അധ്വാനത്തിൽ നിന്ന് പണം സ്വമേധയാ നൽകുന്നത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല… എന്തെന്നാൽ ദാനം കൊടുത്തല്ല ഇവർക്ക് ശീലം മറിച്ചു പിടിച്ചു പറിയാണ്………
അതിരിക്കട്ടെ മാധവൻ സാർ മുഖ്യമന്ത്രി യുടെ ആശ്വാസ നിധിയിലേക്ക് എന്ത് കൊടുത്തു… അത് കൂടി ഒന്ന് പറയണ്ടേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: