ന്യൂദല്‍ഹി: ജമാ അത്തെ ഇസ്ലാമി ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്നുകൊണ്ടുള്ള ഭരണമായിരിക്കും ബിഎന്‍പി നേതാവ് ഖാലിദ സിയ ഭരണത്തില്‍ എത്തിയാല്‍ ബംഗ്ലാദേശില്‍ ഉണ്ടാവുക. ഇതോടെ പാകിസ്ഥാന്റെ ഒരു ഉപഗ്രഹമായി ബംഗ്ലാദേശ് മാറും. അങ്ങിനെയെങ്കില്‍ അത് ഇന്ത്യയ്‌ക്ക് ഉറക്കമില്ലാ രാത്രികളായിരിക്കും ഇനി ഉണ്ടാവുക.
അതോടെ ഇപ്പോള്‍ സുഷുപ്തിയിലായ ഹുജി(ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമി) പോലുള്ള തീവ്രവാദ സംഘടനകള്‍ വീണ്ടും തലപൊക്കും. താലിബാന്‍, അല്‍ക്വെയ്ദ എന്നീ തീവ്രവാദസംഘടനകളുമായി ബന്ധമുള്ള സംഘടനയാണ് ഹുജി.
ഇത്തരം തീവ്രവാദി സംഘടനകള്‍ സ്വാഭാവികമായും ഇന്ത്യയ്‌ക്കെതിരായ അട്ടിമറിക്കള്‍ക്ക് ശ്രമിക്കാനുള്ള സാധ്യത കൂടുതലാണ്. റെയില്‍പാളങ്ങള്‍ തകര്‍ക്കലും മറ്റും ഇവര്‍ ഇന്ത്യയ്‌ക്കെതിരെ ആസൂത്രണം ചെയ്തേക്കാം. അതുപോലെ ബംഗ്ലാദേശില്‍ നിന്നുള്ള ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്താന്‍ സാധ്യതയുണ്ട്. ഇതും തലവേദനയാകും.
ഖലിദ സിയയെ ജയില്‍ മോചിതയാക്കാന്‍ ഉത്തരവിട്ട് ബംഗ്ലദേശ് പ്രസിഡന്‍റ്
പ്രതിപക്ഷ പാര്‍ട്ടിയായ ബിഎന്‍പിയുടെ നേതാവ് ഖലിദ സിയയെ ജയില്‍ മോചിതയാക്കാന്‍ ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇതോടെ ഖലിദ സിയ പുറത്തിറങ്ങുമെന്ന് ഉറപ്പായി. മിക്കവാറും അവര്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് കരുതുന്നു.
എന്തുകൊണ്ട് ഖലിദ സിയ ജയിലില്‍ പോയി?
സിയ അനാഥശാലയുമായി ബന്ധപ്പെട്ട അഴിമതിയാണ് ഖലിദ സിയയെ ജയിലിലാക്കിയത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് 252,000 ഡോളറിന്റെ അഴിമതി നടത്തി എന്നതായിരുന്നു ഖലിദ സിയയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. 2018ന് ധാക്ക കോടതി ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഖലിദ സിയയുടെ ഭര്‍ത്താവും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ സിയാവുര്‍ റഹ്മാന്റെ പേരില്‍ സ്ഥാപിക്കുന്ന അനാഥശാലയ്‌ക്ക് വേണ്ടി വന്ന പണം ഖലിദ സിയ മോഷ്ടിച്ചതായി പറയുന്നു ആദ്യം അഞ്ച് വര്‍ഷം ശിക്ഷ നല്‍കിയെങ്കിലും പിന്നീടത് 17 വര്‍ഷത്തെ തടവ് ശിക്ഷയാക്കി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: