Entertainment

മലയാളിയുടെ മരണക്കിണര്‍ ഗാനം 18 മില്യണുമായി കുതിച്ച് ഹനുമാന്‍കൈന്‍ഡ്;ആഗോള ബമ്പര്‍ ഹിറ്റ്

Published by

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ധാരാളം സമയം ചെലവിടുന്നവരാണെങ്കില്‍ ഹനുമാന്‍കൈന്‍ഡ് എന്ന് കേട്ടാല്‍ അറിയുന്നുണ്ടാവും. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ഒരുപേരാണ് ഏറ്റവും തരംഗമായിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകകെ ഹനുമാന്‍കൈന്‍ഡിനെ കൊണ്ടാടുകയാണ്. ഉത്സവപറമ്പുകളിലും സര്‍ക്കസ് കൂടാരങ്ങളിലുമെല്ലാം ഈ പേര് ഇപ്പോള്‍ ട്രെന്‍ഡ്‌സെറ്ററാണ്.

മരണക്കിറിന്റെ പശ്ചാത്തലത്തില്‍ ഒരു ഇംഗ്ലീഷ് ഗാനം പാടുന്ന റാപ്പറാണ് ദൃശ്യങ്ങളിലുള്ളത്. ആ ഗാനരംഗത്ത് മുന്‍നിരയില്‍ തന്നെ ഉള്ളത് ഒരു മലയാളിയാണ്., ഒറ്റ മ്യൂസിക് വീഡിയോ കൊണ്ട് ലോകമാകെയുള്ള സംഗീത പ്രേമികളും ഹൃദയം കീഴടക്കിയിരിക്കുന്നത് ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാടാണ്.

പൊന്നാനിക്കാരനായ സൂരജാണ് ഗാനത്തിന് പിന്നില്‍. പാടിയതും അഭിനയിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഇപ്പോള്‍ ഈ ഗാനത്തിന് ആരാധകര്‍ ഏറെയാണ്. മൂന്നാഴ്‌ച്ച മുമ്പാണ് ഹനുമാന്‍കൈന്‍ഡിന്റെ ബിഗോ ഡോസ് പുറത്തിറങ്ങിയത്. യുട്യൂബില്‍ ഇത് വന്‍ തരംഗമായി മാറുകയായിരുന്നു. ഈ ഗാനരംഗത്തിലെ ദൃശ്യങ്ങളിലെ ഭംഗവും, ഹനുമാന്‍കൈന്‍ഡിന്റെ പ്രകടനവുമാണ് ഇത്രധികം തരംഗമാകാന്‍ ഈ ഗാനത്തെ സഹായിച്ചത്.

ഒറ്റ വീഡിയോ കൊണ്ട് അമേരിക്കന്‍ റാപ്പര്‍മാരുടെ നിരയിലാണ് ഹനുമാന്‍കൈന്‍ഡ് ഇടംപിച്ചിരിക്കുന്നത്. ഇതിനോടകം 1.8 കോടിയില്‍ അ ധികം കാഴ്‌ച്ചക്കാരാണ് ഈ വീഡിയോയ്‌ക്ക് ല ഭിച്ചിരിക്കുന്നത്. യുട്യൂബ് വീഡിയോയ്‌ക്ക് താഴെയുള്ള 60000ല്‍ അധികം കമന്റുകളില്‍ ഉസ്‌ബെക്കിസ്ഥാന്‍, ജപ്പാന്‍, മൊറോക്കോ തുടങ്ങി ലോകം മുഴുവനുമുള്ള ഹിപ് ഹോപ് പ്രേമികളുമുണ്ട്.

ഹനുമാന്‍കൈന്‍ഡ് വരികളെഴുതി സംഗീത പകര്‍ന്ന് ഈ ഗാനം വലിയ പ്രതീക്ഷകളില്ലാതെയാണ് യുട്യൂബിലെത്തിയത്. എന്നാല്‍ ലോകം മുഴുവന്‍ ഇരുകൈയ്യും നീട്ടി ഈ ഗാനത്തെ ഏറ്റെടുക്കുകയായിരുന്നു. സ്‌പോട്ടിഫൈയില്‍ രണ്ടായിരത്തില്‍ അധികം പ്ലേലിസ്റ്റുകളില്‍ ഈ ഗാനം ഇതിനോടകം ഉള്‍പ്പെട്ടിരിക്കുകയാണ്. സ്‌പോട്ടിഫൈയില്‍ തന്നെ 17 മില്യണില്‍ അധികം പ്ലേ ചെയ്തിട്ടുമുണ്ട്. ആപ്പിള്‍ മ്യൂസിക്കില്‍ 27 എഡിറ്റോറിയല്‍ പ്ലേലിസ്റ്റുകളിലും ബിഗ് ഡോഗ്‌സ് ഇടംപിടിച്ചിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by