ഒളിമ്പിക് ഗെയിംസിന്റെ സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക ഏന്തുന്നത് ഇരട്ട വെങ്കല മെഡൽ ജേതാവായ ഷൂട്ടർ മനു ഭാക്കർ . ഓഗസ്റ്റ് 11ന് പാരീസിലാണ് സമാപനച്ചടങ്ങ്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും മിക്സഡ് വിഭാഗത്തിലുമാണ് മനു വെങ്കലം സ്വന്തമാക്കിയത്. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ കായികതാരം ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടുന്നത്.
മനു ഭാക്കറിനെ പതാക ഏന്താനായി തിരഞ്ഞെടുത്ത വിവരം ഐഒഎ പ്രസിഡൻ്റ് ഡോ.പി.ടി.ഉഷയും ഹെഡ് ടീം പ്രതിനിധി ഗഗൻ നാരംഗുമാണ് അറിയിച്ചത് . പുരുഷ പതാകവാഹകനെ പിന്നീട് തിരഞ്ഞെടുക്കുമെന്നും അവർ പറഞ്ഞു.
















