ബംഗളൂരു: പശ്ചിമഘട്ട മേഖലയില്‍ പെടുന്ന 10 ജില്ലകളിലെ 2015 ന് ശേഷമുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ദൗത്യം കര്‍ണാടകസര്‍ക്കാര്‍ ആരംഭിച്ചു, മലയാളികളുടെ ഹോംസ്റ്റേകളും റിസോര്‍ട്ടുകളും ഈ മേഖലയിലുണ്ട്.
വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തെയാണ് ഒഴിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, തോട്ടങ്ങള്‍ തുടങ്ങിയ വാണിജ്യ സങ്കേതങ്ങളാണ് ദൗത്യ സംഘം ഒഴിപ്പിക്കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ അടിയന്തര നടപടിക്ക് കര്‍ണാടക സര്‍ക്കാര്‍ മുതിര്‍ന്നത്.
എന്നാല്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഇതോടൊപ്പം തന്നെ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ദൗത്യം എത്രമാത്രം മുന്നോട്ടു പോകുമെന്നത് സംശയാസ്പദമാണ്.
1576 ഗ്രാമങ്ങളിലായി 20668 ചതുരശ്ര കിലോമീറ്ററാണ് കര്‍ണാടകയിലെ പരിസ്ഥിതി ലോല പ്രദേശം. മലയാളിയായ അര്ജുന്റെതുള്പ്പെടെ മൂന്നുപേരുടെ തിരോധാനത്തിനും എട്ടുപേരുടെ മരണത്തിനും ഇടയാക്കിയ ദുരന്തം നടന്ന ഷിരൂരും പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെട്ട മേഖലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: