ന്യൂഡൽഹി ; വഖഫ് നിയമം ഭേദഗതി ചെയ്താൽ ഇന്ത്യയിൽ മറ്റൊരു വിഭജനം കൂടി ഉണ്ടാകുമെന്ന് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡൻ്റ് മൗലാന സാജിദ് റാഷിദി.മുസ്ലീങ്ങൾ തെരുവിലിറങ്ങി അവരുടെ അവകാശങ്ങൾക്കായി പോരാടുമെന്നാണ് റാഷിദിയുടെ ഭീഷണി.
‘ രാമക്ഷേത്രത്തിന് ശേഷം, കാശി വിശ്വനാഥ ക്ഷേത്രവും ജ്ഞാനവാപി പള്ളിയും, ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവും മഥുരയിലെ ഈദ്ഗാവും അവർ കണ്ടെത്തി, ഇനി മുസ്ലീങ്ങൾ തെരുവിലിറങ്ങി ഭരണഘടനാപരമായി അവരുടെ അവകാശങ്ങൾക്കായി പോരാടും, വഖഫ് ചെയ്യാനുള്ള അവകാശം ഭരണഘടനാപരമായി സർക്കാർ അനുവദിച്ചത് മുസ്ലീങ്ങൾക്ക് വേണ്ടിയാണ്. ഇപ്പോൾ മുസ്ലീങ്ങൾ നിശബ്ദരാണ്. ഞങ്ങളുടെ സ്വത്തിന്റെ ഒരു പ്രധാന ഭാഗം സംസ്ഥാന, ഫെഡറൽ ഗവൺമെൻ്റുകളുടെ ഉടമസ്ഥതയിലുള്ളതാണ്. ” -റാഷിദി പറഞ്ഞു.
മുൻപും രാജ്യത്ത് ഹിന്ദുക്കൾക്കും സർക്കാരിനുമെതിരെ മൗലാന സാജിദ് റാഷിദി അക്രമ ഭീഷണി മുഴക്കിയിട്ടുണ്ട് . സ്വകാര്യ മദ്രസകളെ തൊടാൻ സർക്കാർ തുനിഞ്ഞാൽ ഇന്ത്യ കത്തിക്കുമെന്ന് 2022ൽ റാഷിദി ഭീഷണി മുഴക്കിയിരുന്നു . സംസ്ഥാനത്തെ മദ്രസകൾ നവീകരിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഈ ഭീഷണി.2020 ഓഗസ്റ്റിൽ അയോധ്യയിലെ രാമക്ഷേത്രം തകർക്കാൻ മുസ്ലീങ്ങളെ പ്രേരിപ്പിച്ചതിന് റാഷിദിക്കെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: