മലയാള സിനിമ എന്നാൽ സെക്സ് സിനിമകൾ മാത്രമായി അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടാവുന്നുവെന്നും സംവിധായകൻ രാം ഗോപാൽ വർമ്മ.
“മലയാള സിനിമ എന്നാല്‍ സെക്സ് സിനിമകള്‍ എന്നറിയപ്പെടുന്ന കാലം ഉണ്ടായിരുന്നു. വിജയവാഡയില്‍ എഞ്ചിനിയറിങ് പഠിച്ചിരുന്ന കാലത്ത് ഞങ്ങള്‍ മലയാള സിനിമ കണ്ടിരുന്നില്ല, മറ്റ് ഏത് ഭാഷാ സിനിമകളെക്കാളും അഡള്‍ട്ട് കണ്ടന്‍റ് അതില്‍ ഉണ്ടായിരുന്നു എന്നതാണ് കാരണം” രാം ഗോപാൽ വർമ്മ പറയുന്നു.
നല്ല സിനിമകള്‍ മലയാളത്തില്‍ അന്ന് ഉണ്ടായില്ല എന്നല്ല, ഒരു പക്ഷെ വിതരണക്കാര്‍ അത്തരം സിനിമകള്‍ മാത്രം കൊണ്ടുവന്നതുകൊണ്ടാകാം. ഇന്ന് മലയാളത്തില്‍ നിന്ന് മികച്ച സിനിമകള്‍ ഉണ്ടാകുന്നുവെന്നും രാം ഗോപാൽ വർമ്മ കൂട്ടിചേർത്തു.
ഇന്ത്യന്‍ സിനിമ വ്യവസായം അതിവേഗംമാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത ആറ് മാസത്തിനുള്ളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ സാധിക്കില്ല, അപ്രതീക്ഷിതമായി സംഭവിച്ച തുടര്‍ച്ചയായ ഹിറ്റ് സിനിമകളാണ് ഇന്‍ഡസ്ട്രിയുടെ ഗതി മാറ്റിയതെന്ന് രാം ഗോപാൽ വർമ്മ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക