വാഷിംഗ്ടണ്‍: ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് കമല ഹാരിസ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി ഏറെ ദിവസങ്ങളായെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇക്കാര്യത്തില്‍ തുടരുന്ന ആകാംക്ഷയ്‌ക്ക് വൈകാതെ ഉത്തരമാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ചൊവ്വാഴ്ച ഫിലഡല്‍ഫിയയില്‍ നടക്കാനിരിക്കുന്ന കമലയുടെ പ്രചാരണ റാലിക്ക് മുന്‍പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ചുരുക്ക പട്ടികയിലുള്ള ആറ് ഡെമോക്രാറ്റ് നേതാക്കളുമായി കമല ഹാരിസ് ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതില്‍ ഒരാളാകും ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷപ്പീറോ, അരിസോണ സെനറ്റര്‍ മുന്‍ നാസ ബഹിരാകാശ യാത്രികന്‍ മാര്‍ക്ക് കെല്ലി എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക