Sports

പാരീസിന്റെ നിര്‍ഭാഗ്യമായി നിഷ ദഹിയ

Published by

പാരീസ്: വനിതകളുടെ 68 കിലോ ഗുസ്തിയുടെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ നിര്‍ഭാഗ്യമായി പരിക്കെത്തിയത് വിനയായി നിഷ ദഹിയ. ക്വാര്‍ട്ടറില്‍ വടക്കന്‍ കൊറിയയുടെ സോള്‍ ഗും പാകിനോടാണ് താരം പരാജയപ്പെട്ടത്.

മത്സരത്തില്‍ 8-1ന് മുന്നിട്ട് നില്‍ക്കുമ്പോളാണ് നിഷയുടെ വിരലിന് പരിക്കേറ്റത്. ചികിത്സ തേടി മത്സരം തുടര്‍ന്നെങ്കിലും താരത്തെ പിന്നെയും പരിക്ക് ബുദ്ധിമുട്ടിലാക്കി. വീണ്ടും ചികിത്സ തേടാന്‍ സാധിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധപുലര്‍ത്താനാകാതെ കീഴടങ്ങേണ്ടിവന്നു. അതിഗംഭീരമായി മുന്നിട്ടു നിന്ന ഭാരത താരം ഒടുവില്‍ 8-10നാണ് കീഴടങ്ങിയത്. ഈ വര്‍ഷം നടന്ന ഏഷ്യന്‍ ഒളിംപിക് ക്വാളിഫയറില്‍ ഉത്തരകൊറിയന്‍ താരത്തെ നിഷ 8-3ന് തോല്‍പിച്ചിരുന്നു.

മുന്‍ യൂറോപ്യന്‍ ചാംപ്യനായ ഉക്രെയ്നിന്റെ തത്യാന റിസ്‌കോയെ 6-4ന് തോല്‍പ്പിച്ചാണ് നിഷ ക്വാര്ട്ടറിലെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by