ഹരിപ്പാട്: കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധന നടത്താനായി കൊണ്ടുപോകവെ പൊലീസുകാരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബീവറേജസിന് മുന്നില്‍ പ്രശ്‌നം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത തൃക്കുന്നപ്പുഴ പനച്ച പറമ്പില്‍ ഹുസൈന്‍ (31), തൃക്കുന്നപ്പുഴ പാനൂര്‍ തയ്യില്‍ കിഴക്കതില്‍ വീട്ടില്‍ നിസാര്‍ (46) എന്നിവരാണ് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.ഞായറാഴ്ച രാത്രിയാണ് സംഭവം.
തൃക്കുന്നപ്പുഴ ബീവറേജസിന് മുന്നില്‍ സംഘര്‍ഷം ഉണ്ടാക്കിയതിനാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് വൈദ്യ പരിശോധനയ്‌ക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ജീപ്പില്‍ വച്ചാണ് പൊലീസുകാരെ ആക്രമിച്ചത്.
ആക്രമണത്തില്‍ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ പൊലീസ് എത്തി പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: