കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുളള അഫിലിയേറ്റഡ് കോളജുകളില്‍ ആഡ് ഓണ്‍ കോഴ്സുകള്‍ക്കും സിലബസിനു പുറത്തുള്ള കോഴ്സുകള്‍ക്കും ചേരുന്നത് വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രതീരുമാനമായിരിക്കുമെന്ന് സര്‍വകലാശാല വ്യക്തമാക്കി. ഇത്തരം കോഴ്സുകള്‍ സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ പെടുന്നതോ , സര്‍വകലാശാല നിഷ്കകര്ഷിക്കുന്നതോ അല്ല. അവയ്ക്ക് അഫിലിയേഷന് ഇല്ല.
അഫിലിയേറ്റഡ് കോളജുകളില്‍ സര്‍ക്കാര്‍ അംഗീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ സര്‍വകാലാശാലയില്‍ പരാതി നല്‍കാമെന്ന് രജിസ്ട്രാര്‍ കെ. ജയചന്ദ്രന് അറിയിച്ചു. വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ മറ്റു വ്യക്തികളോ പരാതി നല്കിയാല് സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: