Kerala

പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് ഇഷ്ടിക കമ്പനിയ്‌ക്ക് സമീപം മരിച്ച നിലയില്‍

ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരുള്‍പ്പെടെ സംഭവ സ്ഥലത്തെത്തി

Published by

ആലപ്പുഴ: പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് ഇഷ്ടിക കമ്പനിയ്‌ക്ക് സമീപം മരിച്ച നിലയില്‍.അഞ്ച് ദിവസം മുന്‍പാണ് ഇയാള്‍ ജോലിക്കെത്തിയത്.

വള്ളികുന്നം കാമ്പിശ്ശരി തെക്കേതലയ്‌ക്കല്‍ എം എസ് ഇഷ്ടിക കമ്പനിയ്‌ക്ക് സമീപമാണ് സമയ ഹസ്ദ (25) യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്.ഒപ്പം ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളായ സനദ് (24), പ്രേം (40) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരുള്‍പ്പെടെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by