വയനാട്: മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥനായതിനാലാവാം ഡോ. ശ്രീറാം വെങ്കിട്ടരാമന്‌റെ പേര് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പെട്ടെന്നൊന്നു ചുരുക്കി. ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഡോ. ശ്രീറാം വി എന്നാണ് ചേര്‍ത്തിരിക്കുന്നത്.
ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നുയരുന്ന അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് ധനവകുപ്പില്‍ രൂപീകരിച്ച താല്‍ക്കാലിക പരാതിപരിഹാര സെല്ലിന്‌റെ തലവനാണ് ഡോ. ശ്രീറാം. ധനവകുപ്പില്‍ ജോയിന്റ് ഡയറക്ടറും ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയുമായ ഡോ. ശ്രീറാം വി സൂപ്പര്‍വൈസിങ് ഓഫീസറായും ധനവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാര്‍ ഒ ബി സെല്‍ ഇന്‍ചാര്‍ജായും ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി അനില്‍ രാജ് കെ എസ് നോഡല്‍ ഓഫീസറായും ധനവകുപ്പ് സെക്ഷന്‍ ഓഫീസര്‍ ബൈജു ടി അസി. നോഡല്‍ ഓഫീസറുമായാണ് സെല്‍ രൂപീകരിച്ചതെന്ന് പി. ആര്‍.ഡി പത്രക്കുറിപ്പു പറയുന്നു. പരാതികള്‍ക്കും സംശയങ്ങള്‍ക്കും 8330091573 എന്ന മൊബൈല്‍ നമ്പറിലും cmdrf.cell@gmail.com എന്ന ഇ മെയിലിലും സെല്ലിനെ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക