ന്യൂദൽഹി : വഖഫ് ബോർഡിന്റെ നിലനിൽപ്പ് ഇന്ത്യൻ ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നും ഭരണഘടനയിൽ വഖഫ് ബോർഡ് എവിടെയാണെന്ന് ഒവൈസി കാണിച്ചുതരണമെന്നും എഎംഐഎം തലവൻ അസ്സൗദീൻ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ.
അസ്സൗദീൻ ഒവൈസി ഒരു ബാരിസ്റ്ററാണ്, ഭരണഘടനയിൽ വഖഫ് എന്ന വാക്ക് എവിടെയാണ് പരാമർശിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഞങ്ങൾക്ക് കാണിച്ചുതരണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് രൂപീകരിച്ചിട്ടും ഭരണഘടനയിൽ ഒരിടത്തും വഖഫ് വാക്ക് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് തുല്യതയ്‌ക്കുള്ള അവകാശത്തിനും നീതിക്കുള്ള അവകാശത്തിനും എതിരാണ്, ഇത് രാജ്യത്തിന്റെ ഐക്യത്തിന് എതിരാണ്. ഭൂമി സംബന്ധിച്ച കേസുകൾ ഒരിടത്ത് തുടങ്ങുമെന്ന് കോടതി പറഞ്ഞാൽ പിന്നെ എങ്ങനെയാണ് മുസ്ലീങ്ങൾക്ക് പ്രത്യേക വഖഫ് ട്രിബ്യൂണൽ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
“എല്ലാ മതങ്ങളുടെയും ഭൂമി തർക്കം ജില്ലാ കോടതിയിൽ പരിഹരിക്കപ്പെടുന്നു, എന്നാൽ എങ്ങനെയാണ് വഖഫ് കേസുകൾ കോടതിക്ക് പുറത്ത് തീർപ്പാക്കിയത്,” – അഭിഭാഷകൻ അശ്വിനി ഉപാധ്യായ കൂട്ടിച്ചേർത്തു. “വഖഫ് ബോർഡിന് 10 ലക്ഷം ഏക്കർ ഭൂമിയുണ്ട്, അത് ലോകത്തെ 50 രാജ്യങ്ങളുടെ വിസ്തൃതിയെക്കാൾ കൂടുതലാണ്. ഇത് ഒരു രാജ്യത്തെ ഒരു നിയമത്തിന് എതിരാണ്.
ജവഹർലാൽ നെഹ്‌റുവാണ് വഖഫ് ബോർഡ് കൊണ്ടുവന്നത്, കോൺഗ്രസ് പ്രധാനമന്ത്രിമാർ അവരെ ശക്തിപ്പെടുത്തി. തമിഴ്‌നാട്ടിലെ ഒരു ഗ്രാമവും 1500 വർഷം പഴക്കമുള്ള ക്ഷേത്രവും ദൽഹിയിലെ നിരവധി സ്വത്തുക്കളും തങ്ങളുടേതാണെന്ന് വഖഫ് ബോർഡ് അവകാശപ്പെട്ടു.
എന്തുകൊണ്ടാണ് മുസ്ലീങ്ങൾക്ക് പ്രത്യേക ബോർഡ് ഉള്ളതെന്നും എന്തുകൊണ്ട് ഹിന്ദു ബോർഡും ജൈന ബോർഡും ബുദ്ധ ബോർഡും സിഖ് ബോർഡും ജൂത ബോർഡും പാഴ്സി ബോർഡും ഇല്ലെന്നും അദ്ദേഹം ചോദിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിയമവും ഉണ്ടാകരുത്, നിയമം എല്ലാവർക്കും തുല്യമായിരിക്കണം.
ബാബാ സാഹെബ് അംബേദ്കറും എല്ലാ ഭരണഘടനാ നിർമ്മാതാക്കളും മതത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങളും പരിപാടികളും ട്രിബ്യൂണലുകളും നയങ്ങളും ഉണ്ടാകരുതെന്ന് പറഞ്ഞിട്ടുണ്ട്. വഖഫ് ബോർഡിൽ ഭേദഗതി വരുത്താനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തീരുമാനം ഏകപക്ഷീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോർഡിന്റെ സ്വയംഭരണാധികാരം തട്ടിയെടുക്കാൻ മോദി സർക്കാർ ആഗ്രഹിക്കുന്നുവെന്നും അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നുവെന്നുമാണ് ഇത് കാണിക്കുന്നതെന്ന് എഎംഐഎം തലവൻ അസൗദീൻ ഒവൈസി ഞായറാഴ്ച പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: