ന്യൂഡൽഹി : ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 12 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. ത്രിപുരയുടെ പ്രാന്തപ്രദേശത്തുള്ള ലങ്കാമുറ, ഷൺമുറ മേഖലകളിലെ രാജ്യാന്തര അതിർത്തിക്കടുത്താണ് ഇവരെ പിടികൂടിയതെന്നാണ് സൂചന.
‘ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുകയാണ്. ഫോറിനേഴ്‌സ് ആക്‌ട്, പാസ്‌പോർട്ട് ആക്‌ട് എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ട്. അവരെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടുവെന്നും‘ വെസ്റ്റ് അഗർത്തല പോലീസ് ഇൻസ്പെക്ടർ എസ് കെ ബർദൻ പറഞ്ഞു. തങ്ങൾ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് അറസ്റ്റിന് ശേഷം ഇവർ പറഞ്ഞത്.
കൊൽക്കത്തയിൽ നിന്ന് 4 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ദിവസങ്ങൾക്കകമാണ് 12 പേർ കൂടി പിടിയിലായത് . ഈ വർഷം 200 ലധികം ബംഗ്ലാദേശ് പൗരന്മാരെയും 32 റോഹിങ്ക്യകളെയും പോലീസ് പിടികൂടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഗർത്തല റെയിൽവേ സ്റ്റേഷൻ, ചന്ദ്രപൂർ അന്തർസംസ്ഥാന ബസ് ടെർമിനസ്, മഹാരാജ ബിർ ബിക്രം എയർപോർട്ട്, ത്രിപുരയിലുടനീളമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അതിർത്തി സുരക്ഷാ സേനയും പോലീസും മറ്റ് ഏജൻസികളും ചേർന്ന് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: