ന്യൂഡല്‍ഹി : ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വഴി കമ്പനികള്‍ക്ക് ലഭിക്കുന്ന തുകയുടെ 2.97 ശതമാനം മോട്ടോര്‍ വാഹന ഫണ്ടിലേക്ക് മാറ്റണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വാഹന ഇന്‍ഷുറന്‍സ് കമ്പനികളുടെ ആവശ്യപ്പെട്ടു.
അപകടത്തില്‍പ്പെട്ട് ആരും തിരിഞ്ഞു നോക്കാത്ത കേസുകളില്‍ മരിച്ചവരുടെ ആശ്രതിര്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നിലവില്‍ നല്‍കുന്നുണ്ട് .2022ല്‍ രാജ്യത്ത് 4.61 ലക്ഷം വാഹനാപകടങ്ങളില്‍ 1.69 ലക്ഷം പേര്‍ മരിച്ചിരുന്നു 4.4 ലക്ഷം പേര്‍ക്ക് പരിക്കേറ്റതായുമാണ് കണക്ക്.
ഈ സാഹചര്യത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‌റെ ഈ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: