വയനാട് : മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്കുളള സഹായത്തിന് പിരിവെടുക്കുന്നതുമായി ബന്ധപ്പെട്ട് വയനാട് കളക്ടര്‍ മേഘശ്രീയുടെ പേരില്‍ തട്ടിപ്പ്. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനായി പണം ആവശ്യപ്പെട്ട് കളക്ടറുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ വച്ച് വാട്‌സ്ആപ്പ് വഴി പണം തട്ടിപ്പ് നടന്നത്. കളക്ടറുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസ് എടുത്തു.
അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം
അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. വെറുതെ സന്ദര്‍ശനം ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയും ശുചിത്വത്തെയും ക്യാമ്പില്‍ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കും. രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിത ബാധിതര്‍ക്കുമുള്ള ഭക്ഷണം കൃത്യമായി എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ട്. ക്യാമ്പുകളിലേക്കും മറ്റും ഭക്ഷണവുമായി വലിയ സംഘങ്ങള്‍ എത്തേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: