പാരീസ്: ഡൊമിനിക്കയും പാരീസില്‍ ചരിത്രം കുറിച്ചു. രാജ്യം ആദ്യമായൊരു ഒളിംപിക്സ് മെഡല്‍ നേടിയെടുത്തു. വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ തിയ ലാഫോണ്ട് ആണ് ചരിത്രം കുറിച്ചത്.
കരീബിയന്‍ ദ്വീപ സമൂഹത്തില്‍പ്പെട്ട ഡോമിനിക്കയില്‍ നിന്നുള്ള ലാഫോണ്ട് രണ്ടാം ശ്രമത്തിലാണ് സ്വര്‍ണ കുതിപ്പിലേക്ക് ചാടിയത്. 15.02 മീറ്റര്‍ ആണ് താരത്തിന്റെ മികച്ച ചാട്ടം. 14.87 മീറ്റര്‍ ചാടി ജമൈക്കയുടെ ഷാനിയേക റിക്കറ്റ്സ് വെള്ളി നേട്ടം കൊയ്തു. അമേരിക്കയുടെ മൂറി ജാസ്മിന് ആണ് വെങ്കലം നേടിയത്(14.67).
പ്രതികരിക്കാൻ ഇവിടെ എഴുതുക: