പാരീസ്: ടെന്നിസ് ഗ്രാന്‍ഡ് സ്ലാമുകളില്‍ റിക്കാര്‍ഡ് നേട്ടം കൈവരിച്ച ഇതിഹാസ തുല്യമായ നേട്ടങ്ങള്‍ കൈവരിച്ച പുരുഷ ടെന്നിസ് താരം നോവാക് ദ്യോക്കോവിച്ചിന് ഒടുവില്‍ ഒളിംപിക് സ്വര്‍ണം.
പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസിനെ തോല്‍പ്പിച്ചാണ് സെര്‍ബിയയുടെ ദ്യോക്കോവിച് സ്വര്‍ണം നേടിയത്. ഇതോടെ അല്‍കാരസിന് ഒളിംപിക്‌സില്‍ വെള്ളി നേട്ടത്തോടെ മടങ്ങേണ്ടിവന്നു. സ്‌കോര്‍ 7-6(3), 7-6(2). നേരത്തെ വനിതാ സിംഗിള്‍സില്‍ ചൈനയുടെ ചെന്‍ ക്വിന്‍വെന്‍ സ്വര്‍ണം നേടിയിരുന്നു. താരത്തിന്റെയും കരിയറിലെ ആദ്യ സ്വര്‍ണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: