തിരുവനന്തപുരം: ആര്യനാട് ആറ്റില്‍ കുളിക്കാനിറങ്ങിയ നാല് പേര് മുങ്ങി മരിച്ചു. ആര്യനാട് മൂന്നാറ്റുമുക്കില്‍ കടവിലാണ് അപകടം.
അച്ഛനും മകനുമടക്കം നാല് പേരാണ് മരിച്ചത്.പൊലീസ് ഉദ്യോഗസ്ഥനായ അനില്‍ കുമാര്‍ (51), മകന് അമല്‍ (13), സഹോദരന്റെ മകന് അദ്വൈത് (22), ബന്ധു ആനന്ദ് (25) എന്നിവരാണ് മരിച്ചത്.മൂത്തമകന് അഖില്‍ രക്ഷപ്പെട്ടു.
കരമനയാറില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ച അനില്‍കുമാര്‍ ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ്. മൃതദേഹങ്ങള്‍ ആര്യനാട് പി.എച്ച്.സിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: