വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.ssc.gov.in- ല്‍
ഓഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
യോഗ്യത: പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യം, സ്‌റ്റെനോഗ്രാഫിയില്‍ പ്രാവീണ്യം
പ്രായപരിധി 18-27/30 വയസ്; നിയമാനുസൃത വയസ്സിളവുണ്ട്
സെലക്ഷന്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന ഗ്രേഡ് സി, ഡി സ്‌റ്റെനോഗ്രാഫര്‍ പരീക്ഷ വഴി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഗ്രേഡ് സി, ഡി സ്‌റ്റെനോഗ്രാഫര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലും മറ്റുമായി ഏകദേശം 2006 ഒഴിവുകളുണ്ട്. പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ പരീക്ഷ പാസായി സ്‌റ്റെനോഗ്രാഫിയില്‍ പ്രാവീണ്യമുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 1.8.2024 ല്‍ 18-27/30 വയസ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷവും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം.
സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ് സി ആന്റ് ഡി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ വഴിയാണ് സെലക്ഷന്‍. 2024 ഒക്‌ടോബര്‍-നവംബറില്‍ നടത്തുന്ന പരീക്ഷയില്‍ ജനറല്‍ ഇന്റലിജന്‍സ് ആന്റ് റീസണിങ്, പൊതുവിജ്ഞാനം, ഇംഗ്ലീഷ് ലാംഗുവേജ് ആന്റ് കോംപ്രിഹെന്‍ഷന്‍ വിഷയങ്ങളിലായി ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാര്‍ക്കിനാണിത്. രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. കേരളത്തില്‍ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് സ്‌റ്റെനോഗ്രാഫി ടെസ്റ്റിന് ക്ഷണിക്കും. മികവ് കാട്ടുന്നവരുടെ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി നിയമനം നല്‍കും.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.ssc.gov.in ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി, വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവരെ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. യുപിഐ, നെറ്റ് ബാങ്കിങ്, വിസ, മാസ്റ്റര്‍ കാര്‍ഡ്, റുപേ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടയ്‌ക്കാം. ഓണ്‍ലൈനായി ഓഗസ്റ്റ് 17 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പരീക്ഷാഫല പ്രഖ്യാപനത്തിനു മുമ്പ് തസ്തികകളും വകുപ്പുകളും മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ ഫോം സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: