തിരുവന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കണക്കുകള്‍ ശേഖരിക്കുന്നത് അന്തിമഘട്ടത്തില്‍ എന്ന് മന്ത്രി എം ബി രാജേഷ്. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.
പട്ടിക ഉടന്‍തന്നെ പൂര്‍ത്തിയാകും. കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ സംഖ്യ തിട്ടപ്പെടുത്താനും ശ്രമം തുടരുന്നായി മന്ത്രി അറിയിച്ചു.
കേന്ദ്രസഹായം നിര്‍ബന്ധമായും ആവശ്യമായ സമയമാണിതെന്ന് എം ബി രാജേഷ് പറഞ്ഞു. അതേസമയം ഉരുള്‍പൊട്ടലില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ സ്ഥലത്ത് സംസ്കരിക്കും. സര്‍വമത പ്രാര്‍ത്ഥനയോടെയാണ് സംസ്കാരം. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകള്‍. മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സ്ഥലം ഹാരിസണ്‍ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ആറാം ദിവസത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. 359 പേരാണ് ദുരന്തത്തില്‍ മരിച്ചതെന്നാണ് അനൗദ്യോഗിക കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: