പൂനെ: സെല്‍ഫി ദുരന്തങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയല്ലാതായിരിക്കുകയാണ്. മഹാരാഷ്‌ട്രയിലെ സത്താരയില്‍ നിന്നാണ് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട 29 കാരിയുടെ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
സത്താറ ജില്ലയിലുള്ള ബോണ്‍ഘാട്ടിലായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം എത്തിയ യുവതി തോസെഘാര്‍ വെള്ളച്ചാട്ടത്തിന് സമീപമുള്ള കൊക്കയിലേക്ക് കാലുതെന്നി വീഴുകയായിരുന്നു.
യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
SATARA | A 29-year-old woman was rescued after she fell into a deep gorge while taking selfie in Maharashtra's Satara, the police said.The woman had come to the Borne Ghat in the Satara district from Pune with a group of friends when she fell into the 100 feet deep gorge near… pic.twitter.com/HQHQ0m3yYO
— ℝ𝕒𝕛 𝕄𝕒𝕛𝕚 (@Rajmajiofficial) August 4, 2024
ഹോം ഗാർഡും പ്രദേശവാസികളും ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പൂനെയിലെ വാർജെയില്‍ നിന്നുള്ള നസ്റീൻ അമീർ ഖുറേഷി എന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: